Flash News

അലിഗഡ് സെന്റര്‍ വിദ്യാര്‍ഥികള്‍ ഡയറക്ടറുടെ കോലം കത്തിച്ചു

അലിഗഡ് സെന്റര്‍ വിദ്യാര്‍ഥികള്‍ ഡയറക്ടറുടെ കോലം കത്തിച്ചു
X
aligadപെരിന്തല്‍മണ്ണ : വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടുകൊടുത്തില്ലെന്നാരോപിച്ച് പെരിന്തല്‍മണ്ണയിലെ മലപ്പുറം അലിഗഡ് സര്‍വകലാശാല സെന്റര്‍ വിദ്യാര്‍ഥികള്‍ ഡയറക്ടറുടെ കോലം കത്തിച്ചു. പ്രശ്‌നത്തില്‍ സമരമാരംഭിച്ച വിദ്യാര്‍ഥികള്‍ ഇന്നലെ ഡയറക്ടറെ ഉപരോധിച്ചിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ക്യാംപസിന് സമീപം സെന്ററിലെ വിദ്യാര്‍ഥികള്‍ ഓടിച്ചിരുന്ന രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലു വിദ്യാര്‍ഥികള്‍ക്ക്് പരിക്കേറ്റിരുന്നു. സൗരിയ, അമീര്‍സുഹൈല്‍, ഷര്‍മത്ത് അസീദ്്, ഷഹബാസ് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലാക്കാന്‍ കോളജിന്റെ ആംബുലന്‍സ് ലഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കു വഴിവെച്ചത്്. എന്നാല്‍ ഡ്രൈവര്‍ ഇല്ലാത്തതുകൊണ്ടാണ് ആംബുലന്‍സ് വിട്ടുകൊടുക്കാത്തത് എന്നാണ് ഡയറക്ടര്‍ പറയുന്നത്. പരിക്കേറ്റ വിദ്യാര്‍ഥികളില്‍ മൂന്നുപേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it