Second edit

അലിഗഡിലെ സിനിമാവിവാദം

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷസ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ വിവാദങ്ങള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ അലിഗഡ് എന്ന സിനിമയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. 2010ല്‍ അലിഗഡ് സര്‍വകലാശാലയില്‍നിന്ന് പുറത്താക്കപ്പെട്ട പ്രഫസര്‍ രാമചന്ദ്ര സിറാസിന്റെ ജീവിതം ആസ്പദമാക്കി അപൂര്‍വ അസ്‌റാനി എഴുതി ഹന്‍സല്‍ മേത്ത സംവിധാനം ചെയ്ത ചിത്രമാണ് അലിഗഡ്. ചിത്രം വെള്ളിയാഴ്ച തിയേറ്ററിലെത്തി. പക്ഷേ, എതിര്‍പ്പുകള്‍ കാരണം പ്രദര്‍ശനം വേണ്ടെന്നുവച്ചിരിക്കുകയാണ് തിയേറ്ററുടമകള്‍.
സ്വവര്‍ഗരതിയുടെ പേരിലാണ് ഈ അലിഗഡ് പ്രഫസര്‍ പുറത്താക്കപ്പെട്ടത്. അദ്ദേഹത്തെക്കുറിച്ച് നിര്‍മിച്ച ചിത്രത്തിന് അലിഗഡ് എന്ന് പേരിട്ടത് നഗരത്തിന് അപമാനമാണെന്നാണ് എതിര്‍പ്പുകാരുടെ വാദം. അലിഗഡ് മേയര്‍ ശകുന്തളാ ഭാരതി ചിത്രത്തെ എതിര്‍ക്കുന്നവരെ പിന്തുണയ്ക്കുകയാണെന്നും ഇത് 'ഭരണഘടനാ ബാഹ്യമായ' നിരോധനമാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു. എന്നാല്‍, ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ രംഗത്തുവന്നവര്‍ ഈ വാദമൊന്നും അംഗീകരിക്കുന്നില്ല. മേയര്‍ അവര്‍ക്കൊപ്പമാണുതാനും.
Next Story

RELATED STORIES

Share it