'അലിഗഡി'ന്' അലിഗഡില്‍ വിലക്ക്

അലിഗഡ്: വിവാദപരമായ 'അലിഗഡ്'' എന്ന ചിത്രം അലിഗഡില്‍ പ്രദര്‍ശിപ്പിക്കാനായില്ല. മില്ലത്ത് ബദാരി മുഹീം കമ്മിറ്റി എന്ന സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രദര്‍ശനം റദ്ദാക്കേണ്ടിവന്നത്. സ്വവര്‍ഗരതി ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അലിഗഡ് സര്‍വകലാശാല പ്രഫസറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതിനെ അലിഗഡ് ബിജെപി മേയര്‍ ശകുന്തള ഭാരതി പിന്തുണച്ചു. നഗരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന ചിത്രത്തിനു പിറകിലുണ്ടെന്ന് അവര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it