Flash News

അലാസ്‌കയില്‍ അഗ്നിപര്‍വതസ്‌ഫോടനം, നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി

അലാസ്‌കയില്‍ അഗ്നിപര്‍വതസ്‌ഫോടനം, നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി
X
VOLCANO-PAVLOF

വാഷിംഗ്ടണ്‍ : യു എസിലെ അലാസ്‌കയില്‍ പാവ്‌ലോഫ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ആകാശത്തേക്കുയര്‍ന്ന് പരക്കുന്ന പുകച്ചുരുളുകള്‍ വ്യോമഗതാഗതത്തിന് ഭീഷണിയാകുന്നു. നിരവധി ആഭ്യന്തര വിമാനസര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിരിക്കുകയാണ്.
പാവ്‌ലോഫ് അഗ്നിപര്‍വതം ഞായറാഴ്ച വൈകീട്ടോടെയാണ് പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്ന് 30000 അടിയോളം ഉയരത്തില്‍ നാനൂറ് മൈലിലേറെ വിസ്തൃതിയില്‍ പുക ഉയര്‍ന്നിരിക്കുകയാണ്. പുക പരന്നതിനെത്തുടര്‍ന്ന് പ്രദേശത്ത്  റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. പല അന്താരാഷ്ട്ര വിമാനസര്‍വീസുകളും അലാസ്‌കയുടെ ആകാശത്തുകൂടി കടന്നു പോകുന്നുണ്ട്് എന്നതിനാല്‍ അന്താരാഷ്ട്ര വ്യോമഗതാഗതമേഖല ആശങ്കയോടെയാണ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നത്.
Next Story

RELATED STORIES

Share it