Flash News

അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ്

ദുബയ് : അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രന് സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ ദുബയ് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തുവെന്ന ബാങ്കുകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറോളം കേസുകള്‍ രാമചന്ദ്രന്റെ പേരില്‍ ദുബയിലുണ്ട്.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്നു ബാങ്കുകള്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചശേഷം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it