thrissur local

അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ല; മുടപ്പുഴ മിനിഡാം തകര്‍ച്ചാഭീഷണിയില്‍

ചാലക്കുടി: അറ്റകുറ്റപണികള്‍ നടത്താത്തതിനെ തുടര്‍ന്ന് മുടപ്പുഴ മിനിഡാം തകര്‍ച്ചാഭീഷണിയില്‍. മൂന്ന് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന കൊരട്ടി പഞ്ചായത്തിലെ തിരുമുടിക്കുന്ന് മുടപ്പുഴ മിനിഡാമിനാണ് ഈ ദുരവസ്ഥ. 67വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച മിനിഡാമിന്റെ അവസ്ഥ അതീവ ശോചനീയമായിരിക്കുകയാണ്. ഡാമിന്റെ അടിത്തറയിലെ കരിങ്കല്‍കെട്ടിലൂടെ വെള്ളം ചോര്‍ന്ന് പോവുകയാണ്.
ഇതുമൂലം മിനിഡാമില്‍ വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചോര്‍ച്ച തടയാന്‍ പണ്ട് അനുവദിച്ചെങ്കിലും പണി നടന്നില്ല. പിന്നീട് ഇവിടെ താല്‍കാലികമായി കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും ചോര്‍ച്ച നിന്നില്ല. ഇടതുകര സ്‌കീമിലെ പാറക്കടവ് പ്രൊജക്റ്റിലേക്ക് പോകുന്ന വെള്ളം ചെറിയ കൈവഴികളിലൂടെയാണ് മുടപ്പുള മിനിഡാമിലെത്തുന്നത്. 14 അടി സംഭരണ ശേഷിയുള്ള മിനിഡാമിലിപ്പോ ള്‍ 12അടി വെള്ളം എപ്പോഴുമുണ്ടാകും. കരിങ്കല്‍ ഭിത്തി ശോഷിച്ച തകര്‍ന്നാണ് മിനിഡാമിനെ ആശ്രിയിക്കുന്ന മൂന്ന് പഞ്ചായത്തുകളിലും കുടിവെള്ള ം മുട്ടും. ഇവിടത്തെ ഹെക്ടര്‍കണക്കിനുള്ള പാടശേഖരങ്ങളി ല്‍ കൃഷിയിറക്കുന്നത് ഈ ഡാമിനെ ആശ്രയിച്ചാണ്.
Next Story

RELATED STORIES

Share it