അറ്റകുറ്റപണിക്കിടെ ട്രെയിന്‍ കടത്തിവിട്ടു; സ്റ്റേഷന്‍മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: ഒല്ലൂരില്‍ അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ കടന്നുവരാനിടയായ സംഭവത്തില്‍ സ്റ്റേഷന്‍മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ ടി വിനുവിനെയാണ് അന്വേഷവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ സുരക്ഷാ വീഴ്ച സംബന്ധിച്ച് റെയില്‍വേ അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം-ന്യൂഡല്‍ഹി-കേരള എക്‌സ്പ്രസ് ഒല്ലൂരില്‍ അറ്റകുറ്റപണികള്‍ നടക്കുന്ന ട്രാക്കിലേക്ക് കയറിവന്നത്. അപകടം തിരിച്ചറിഞ്ഞയുടനെ ട്രെയിന്‍ രണ്ടുകിലോമീറ്ററോളം എതിര്‍ദിശയില്‍ സഞ്ചരിച്ച ശേഷം മറ്റൊരു ട്രാക്കിലൂടെ കടത്തിവിടുകയായിരുന്നു. സിഗ്നല്‍ ഇല്ലാത്ത പാളത്തിലേക്ക് തീവണ്ടി കടന്നുവരാന്‍ ഇടയായതിനാണ് നടപടി. ട്രാക്കില്‍ അറ്റകുറ്റപണികള്‍ നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും ഈ ട്രാക്കിലേക്ക് ട്രെയിന്‍ കടന്നുവരാനുള്ള സിഗ്നല്‍ വിച്ഛേദിക്കാതിരുന്നതാണ് സുരക്ഷാ വീഴ്ചയായത്. സുരക്ഷാ വീഴ്ച മറയ്ക്കാന്‍ ട്രെയിന്‍ രണ്ട് കിലോമീറ്ററോളം പിറകോട്ടെടുത്തതും ഗുരുതരമായ പിഴവാണെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it