palakkad local

അറവ് മാലിന്യങ്ങളുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ പിടികൂടി തിരിച്ചയച്ചു

ആനക്കര: അറവ് മാലിന്യങ്ങളുമായി എത്തിയ ലോറികള്‍ നാട്ടൂകാര്‍ പിടികൂടി തിരിച്ചയച്ചു. ആനക്കര പഞ്ചായത്തിലെ കാറ്റാടിക്കടവ് പുഴയിലെ കടവിന്റെ പൂട്ട് തകര്‍ത്താണ് രണ്ട് ലോഡ് അവശിഷ്ടങ്ങള്‍ തളളിയത്. ഇതിന് പുറമെ പട്ടിത്തറ പഞ്ചായത്തിലെ തണ്ണീര്‍ക്കോട് അയിലക്കുന്നില്‍ മാലിന്യങ്ങള്‍ തളളാനെത്തിയ രണ്ട് മിനിലോറികള്‍ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്നു തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു ഈ വണ്ടിയില്‍ത്തന്നെ നാട്ടുകാര്‍ കയറ്റിയയക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അറവ് അവശിഷ്ഠങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിന്റെ മാലിന്യമാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഇവിടെയെത്തിയത്. അയിലക്കാട് സ്വദേശിയുടെ 20 ഏക്കറോളം വരുന്ന കുന്നിലാണ് ഒരു ലോഡ് മാലിന്യം നിക്ഷേപിച്ചത്. ഒപ്പമുണ്ടായിരുന്ന ലോറി കയറ്റം കയറാതിരുന്നതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. അയിലക്കുന്നില്‍ വെച്ച് രണ്ട് ലോറികള്‍ നാട്ടുകാര്‍ പിടികൂടി എന്നറിഞ്ഞതോടെ അങ്ങോട്ട് വരുകയായിരുന്നു രണ്ട് ലോറികളിലുളള മാലിന്യം കാറ്റാടികടവിലെ പുഴയില്‍ തളളി ലോറിക്കാര്‍ രക്ഷപ്പെടുകയായിരുന്നു. ഉടയുടെ ആവശ്യപ്രകാരം എത്തിയതിനാല്‍ തൃത്താല പോലീസ് കേസെടുത്തിട്ടില്ല.എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിടിയിലായി ലോറികളിലുളളവരെ കൊണ്ടുതന്നെ പുഴയില്‍ തളളിയ മാലിന്യങ്ങളും വാഹനത്തില്‍ തിരികെ കയറ്റിക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് അറവ് അവശിഷ്ഠങ്ങള്‍ ശേഖരിക്കുന്ന വന്‍ റാക്കറ്റ് മലപ്പുറം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതായി പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കംപോസ്റ്റ് വളമുണ്ടാക്കുന്നതിനു വേണ്ടിയാണ് അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നത്. അറവ്ശാലകളില്‍ നിന്ന് അവശിഷ്ഠങ്ങള്‍ കൊണ്ടുപോകാന്‍ ഒരു കിലോവിന് അഞ്ചുരൂപ വെച്ചാണ് കടക്കാരില്‍ നിന്ന് ഏജന്റുമാര്‍ വാങ്ങുന്നത്.
ഇതില്‍ നിന്ന് പ്രധാന ഏജന്റിന് കിലോവിന് ഒരു രൂപവെച്ച് നല്‍കുകയും വേണം. ഈ മാലിന്യങ്ങള്‍ ആവശ്യക്കാര്‍ക്ക് കിലോവിന് അഞ്ച് രൂപവെച്ചാണ് വില്‍ക്കുന്നത്. മാലിന്യ സംസ്‌ക്കരണത്തിന് സൗകര്യമില്ലാത്ത അറവ് ശാലക്കാരാണ് ഇത്തരം ഏജന്റുമാര്‍ക്ക് അവശിഷ്ടങ്ങള്‍ നല്‍കുന്നത്.
Next Story

RELATED STORIES

Share it