Gulf

അറബ് ഹണ്ടിംഗ് ഷോയില്‍ പങ്കെടുക്കാന്‍ മലയാളിയും

അറബ്  ഹണ്ടിംഗ് ഷോയില്‍ പങ്കെടുക്കാന്‍ മലയാളിയും
X
arab hunting



അബുദബി:  അബുദാബിയില്‍ നടക്കുന്ന 9ന് ആരംഭിക്കുന്ന നാല് ദിവസത്തെ അറബ് ഹണ്ടിംഗ് ഷോയില്‍ പങ്കെടുക്കാന്‍  മലയാളിയും തിരൂര്‍ വാണിയന്നൂര്‍ സ്വദേശി ഡോ. സുബൈര്‍ മേടമ്മലാണ് ഇതിനായി  ദുബയിലെത്തിയത്. വര്‍ഷം തോറും യു.എ.ഇ.യില്‍ നടക്കുന്ന ലോക പ്രശസ്തമായ അറബ് ഹണ്ടിംഗ് ഷോയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് ഡോ. സുബൈര്‍.  67 രാജ്യങ്ങളില്‍ നിന്നുള്ള ഫാല്‍ക്കണ്‍ വിദഗ്ദരുടെയും ഫാല്‍ക്കണ്‍ വേട്ടക്കാരുടെയും സംഗമമാണ്  ഈ ഹണ്ടിംഗ് ഷോ.     കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സുബൈര്‍ മേടമ്മല്‍ അബുദാബി ആസ്ഥാനമായുള്ള എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബ്ബില്‍ അംഗത്വമുള്ള ഏക അനറബിയാണ്.

അറബികള്‍ വേട്ടയ്ക്കുപയോഗിക്കുന്ന പക്ഷിയാണ് ഫാല്‍ക്കന്‍. പാക്കിസ്ഥാന്‍, ജര്‍മ്മനി, യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഈ പക്ഷിയെക്കുറിച്ച് പഠിക്കാന്‍ പോയ സുബൈര്‍് ഫാല്‍ക്കണുകളുടെ 15 തരം വ്യത്യസ്ത ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സോണോഗ്രാം ആക്കിയ ഏക ശാസ്ത്രജ്ഞന്‍  കൂടിയാണ്. 2012 ഡിസംബറില്‍ കരിപ്പൂരില്‍ എയര്‍ഇന്ത്യാ വിമാനം തിരിച്ചിറക്കേണ്ടി വന്നത് പനവെരുക് എന്‍ജിനില്‍ കുടുങ്ങിയതിനാലാണെന്ന് സ്ഥിരീകരിച്ചത് ഡോ. സുബൈറായിരുന്നു.  ഇദ്ദേഹം നടത്തിയ വിദഗ്ദ പരിശോധനയിലാണ്  പക്ഷി ഇടിച്ചല്ല എയര്‍ ഇന്ത്യയുടെ എന്‍ജിന്‍ തകരാറായതെന്ന് വ്യക്തമായത്. കാലിക്കറ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഡോ. സുബൈറിന്റെ നേതൃത്വത്തില്‍ ഒന്നരകോടി രൂപയുടെ പ്രോജക്ട് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്.

വിമാനം ഉയരുന്ന സമയത്തും താഴുന്ന സമയത്തും അപകട ഭീഷണി നേരിടുന്ന സ്ഥലത്ത് ഫാല്‍ക്കണുകളെ വിട്ട് ജീവികളെ തുരത്തുന്ന പദ്ധതി. യു. കെ, യു. എസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നടപ്പിലാക്കിയ സാഹചര്യത്തിലാണ് രാജ്യം ഇത് പരീക്ഷിക്കാനൊരുങ്ങുന്നത്.

പ്രാപിടിയന്‍ പക്ഷികളെ കുറിച്ച് 3 ഭാഷകളിലായി ഡോ. സുബൈറിന്റെ നേതൃത്വത്തില്‍ ഡോക്യുമെന്ററി ഒരുങ്ങുന്നുണ്ട്. യു.എ.ഇ, ഖത്തര്‍, കുവൈത്ത,് ബഹറൈന്‍്, ഒമാന്‍ സൗദിയുള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളില്‍ ചിത്രീകരിച്ച് അറബി, ഇംഗഌഷ്, മലയാളം ഭാഷകളില്‍ ഡോക്യുമെന്ററി 6 മാസത്തിനകംപുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സുബൈര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ 5 വര്‍ഷം ഗവേഷണം നടത്തി ഫാല്‍ക്കണ്‍ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ഏക ഇന്ത്യക്കാരനായ ഡോ. സുബൈറിന് ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളുലെയും ഫാല്‍ക്കണുകളുടെ സംരക്ഷണവും പരിരക്ഷയും സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്്.
Next Story

RELATED STORIES

Share it