World

അറബി സംസാരിച്ചു: വിദ്യാര്‍ഥിയെ എഫ്ബിഐ ചോദ്യം ചെയ്തു

ഷിക്കാഗോ: വിമാനത്തില്‍ വച്ച് അറബി ഭാഷ സംസാരിച്ചതിന്റെ പേരില്‍ യുഎസിലെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍നിന്നു വിദ്യാര്‍ഥിയെ ഇറക്കിവിട്ടു. ഫോണില്‍ അറബി ഭാഷ സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ട സഹയാത്രിക അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഈ മാസം ആദ്യമാണ് സംഭവം. ഖൈരുല്‍ദീന്‍ മഖ്‌സൂമി എന്ന കാലഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്കാണ് ദുരനുഭവമുണ്ടായത്.
ബന്ധുവിനെ വിളിച്ച് വീട്ടുകാര്യങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് തനിക്ക് ഈ ദുരനുഭവമുണ്ടായതെന്ന് മഖ്‌സൂമി പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ ഐഎസിനെക്കുറിച്ച് താന്‍ ചോദ്യം ചോദിച്ചതായും മഖ്‌സൂമി ബന്ധുവിനോടു പറഞ്ഞിരുന്നു. ഇക്കാര്യം കേട്ടു തെറ്റിദ്ധരിച്ചാണ് യുവതി പരാതി നല്‍കിയത്. താന്‍ സംസാരിച്ചു കഴിയുന്നതു വരെ അറബിയറിയാവുന്ന ഒരാള്‍ തനിക്ക് എസ്‌കോര്‍ട്ട് നിന്നു. വിമാനത്തില്‍ എന്തിനാണ് അറബി സംസാരിക്കുന്നതെന്ന് ചോദ്യം ചെയ്തു. പിന്നീട് എഫ്ബിഐ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. തനിക്കൊപ്പം താമസിക്കുന്ന മാതാവിനെക്കുറിച്ചും സഹോദരനെക്കുറിച്ചും അവര്‍ച്ച ചോദിച്ചു- മഖ്‌സൂമി പറഞ്ഞു. ഇറാഖില്‍ നിന്ന് 2010ല്‍ കുടുംബത്തോടൊപ്പം ഓക്ക്‌ലാന്‍ഡിലെത്തിയതാണ് ഇദ്ദേഹം.
Next Story

RELATED STORIES

Share it