Districts

അറബിക് സര്‍വകലാശാല: സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

കൊല്ലം: നിര്‍ദിഷ്ട അറബിക് സര്‍വകലാശാല സ്ഥാപിച്ചു കിട്ടുന്നതിനായി ജനുവരിയില്‍ ലക്ഷംപേര്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ കൊല്ലത്തു ചേര്‍ന്ന കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സച്ചാര്‍ കമ്മിറ്റി, പാലോളി കമ്മിറ്റി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തുടങ്ങിയവര്‍ ശുപാര്‍ശ ചെയ്തതും വിവിധ സന്ദര്‍ഭങ്ങളില്‍ യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയതുമായ സര്‍വകലാശാല വിഷയത്തില്‍ ഇനിയും നിഷേധാത്മക നയം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.
മുന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ മദ്‌റസ നവീകരണപദ്ധതിയെ അട്ടിമറിച്ച് പിന്നാക്ക സമുദായവികസന കോര്‍പറേഷന്‍ വെള്ളാപ്പള്ളിയുടെ മൈക്രോ ഫിനാന്‍സ് കമ്പനിയാക്കി പതിച്ചുകൊടുത്തതും വര്‍ഗീയവിഷം ചീറ്റുന്ന സംഘപരിവാര കൊലവിളികളെ പ്രതികരിക്കാതെ ഉള്ളിലൊതുക്കിയും മൃഗത്തിനുവേണ്ടി മനുഷ്യനെ തല്ലിക്കൊല്ലുന്ന കിരാത ഹീന കര്‍മങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ എ യൂനുസ്‌കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എം എ സമദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, കടയ്ക്കല്‍ ജുനൈദ്, പരീദ് ഈരാറ്റുപേട്ട, മേക്കോണ്‍ അബ്ദുല്‍ അസീസ്, നൂറുദ്ദീന്‍ വൈദ്യര്‍, ജലാലുദ്ദീന്‍ മൗലവി, കുളത്തുപ്പുഴ സലീം, പ്രഫ. വൈ മുഹമ്മദ്കുഞ്ഞ്, പുല്ലമ്പാറ താജുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it