kannur local

അര്‍ഹതപ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കണം: മന്ത്രി കെ പി മോഹനന്‍

പാനൂര്‍: വടക്കേകളത്തെ അര്‍ഹതപ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുവാനുള്ള നടപടികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ പി മോഹനന്‍. വടക്കേ കളത്തെ പട്ടയ വിതരണം ജാതിക്കൂട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
35 വര്‍ഷങ്ങളായി പ്രശ്‌ന പരിഹാരമില്ലാതെ കിടന്നിരുന്ന തൃപ്രങ്ങോട്ടൂര്‍ വില്ലേജിലെ വടക്കേകളം മിച്ച ഭൂമി 102 കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്തു. കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍ അധ്യക്ഷത വഹിച്ചു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ്, സബ് കലക്ടര്‍ നവജ്യോത് ഖോസാ, തഹ്‌സില്‍ദാര്‍ സനല്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം കെ പി ചന്ദ്രന്‍, സുരേഷ് ബാബു, എ പ്രദപന്‍, കെ മുകുന്ദന്‍, സി കെ ദാമു, എ വി ബാലന്‍, ജോര്‍ജ് കാനാട്, പി പി സാവിത്രി, ടി പി അനന്തന്‍, അബൂബക്കര്‍ ഹാജി, ഒ പി ഷീജ, എ സി ഷൈറീന, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്‍ ഐ ഷാജു സംസാരിച്ചു.
Next Story

RELATED STORIES

Share it