അര്‍മേനിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

യെരെവാന്‍: സംഘര്‍ഷം അവസാനിപ്പിക്കാന്‍ അസര്‍ബൈജാന്‍-അര്‍മേനിയ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നതിനു പിന്നാലെ അര്‍മേനിയന്‍ സൈന്യം 115 തവണ കരാര്‍ ലംഘിച്ചതായി അസര്‍ബൈജാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് ഒരു ദിവസത്തിനുള്ളിലാണ് ഇത്രയും തവണ അര്‍മേനിയ കരാര്‍ ലംഘിച്ചിരിക്കുന്നത്. ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കിയതായും അസര്‍ബൈജാന്‍ അറിയിച്ചു. കാരബാക് മേഖലയില്‍ ഒരാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നായി 100ലധികം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
1993ല്‍ അര്‍മേനിയ കൈവശപ്പെടുത്തിയ അസര്‍ബൈജാന്റെ കാരബാക് മേഖലയിലാണ് സംഘര്‍ഷം.
Next Story

RELATED STORIES

Share it