Cricket

അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ ടീമില്‍ ഉള്‍പ്പെടുത്തിയത്  സച്ചിന്റെ മകനായതുകൊണ്ടെന്ന് വിമര്‍ശനം

അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ ടീമില്‍ ഉള്‍പ്പെടുത്തിയത്  സച്ചിന്റെ മകനായതുകൊണ്ടെന്ന് വിമര്‍ശനം
X
[caption id="attachment_88160" align="alignnone" width="600"]പ്രണവ് ധന്‍വാഡെയും അര്‍ജുന്‍ തെന്‍ഡുല്‍ക്കറും പ്രണവ് ധന്‍വാഡെയും അര്‍ജുന്‍ തെന്‍ഡുല്‍ക്കറും[/caption]

അണ്ടര്‍ 16 ഇന്റര്‍ സോണല്‍ ടൂര്‍ണമെന്റിനുള്ള വെസ്റ്റ് സോണ്‍ ടീമില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലി വിവാദം.
ഒരിന്നിംഗ്‌സില്‍ 1000ല്‍ അധികം റണ്‍സ് സ്‌കോര്‍ ചെയ്തു ശ്രദ്ധ നേടിയ പ്രണവ് ധന്‍വാഡെയെ ടീമില്‍ ഉള്‍പ്പെടുത്താതെ സച്ചിന്റെ മകന് അവസരം നല്‍കിയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും ട്രോളുകളും വ്യാപകമാണ്.
ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ പ്രണവ് ധന്‍വാഡെ കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന മത്സരത്തിലാണ് ഒരിന്നിംഗ്‌സില്‍ 323 പന്തില്‍ നിന്നു 1,009 റണ്‍സ് നേടിയത്. അതേസമയം, അര്‍ജുന് വലിയ ഇന്നിംഗ്‌സുകള്‍ ഒന്നുമില്ല. ഇത് പരിഗണിക്കാതെ പ്രണവിനെ തഴഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സച്ചിന്റെ മകനായതുകൊണ്്ടാണ് അര്‍ജുനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിമര്‍ശനം. ഓള്‍ ഇന്ത്യ ജൂണിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it