Second edit

അര്‍ക്കട്ടൂത്തസ്

സമുദ്രത്തിന്റെ അഗാധതകളില്‍ കഴിഞ്ഞുകൂടുന്ന അദ്ഭുത ജീവിയാണ് അര്‍ക്കട്ടൂത്തസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഭീമന്‍ കൂന്തള്‍. അങ്ങനെയൊരു ജീവി കടലിലുണ്ടെന്നു മീന്‍പിടിത്തക്കാര്‍ പണ്ടുമുതലേ പറഞ്ഞുവരാറുണ്ടെങ്കിലും ഗവേഷകരോ ശാസ്ത്രജ്ഞരോ സമീപകാലം വരെ അതിനെ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍, 2005ല്‍ അങ്ങനെയൊരു ജീവിയുടെ ജഡം കരയില്‍ അടിഞ്ഞത് വലിയ ആകാംക്ഷയുളവാക്കി. ഏതാണ്ടൊരു ബസ്സിന്റെ വലുപ്പമുള്ള കൂറ്റന്‍ ജീവിയുടെ ശരീരഭാഗങ്ങളാണ് അന്നു കണ്ടെത്തിയത്. പിന്നീട് 2012ല്‍ സമുദ്രാന്തര്‍ഭാഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തരമൊരു ജീവിയുടെ വിദൂരത്തുനിന്നുള്ള വീഡിയോദൃശ്യങ്ങളും ലോകത്തിനു ലഭ്യമായി. ഇത്തവണ ക്രിസ്മസിനു തലേന്ന് ഭീമന്‍ കൂന്തള്‍ മനുഷ്യരെ നേരിട്ടു കാണാനെത്തി. ജപ്പാനിലെ ടൊയാമ കടല്‍ത്തീരത്താണ് കക്ഷി എത്തിച്ചേര്‍ന്നത്. കടലില്‍ കുളിക്കുന്ന ആളുകള്‍ക്ക് കണ്‍നിറയെ കാണാനായി. ഈ ജീവിയുടെ വലുപ്പം ഏതാണ്ട് 12 അടി വരും. കടല്‍ത്തീരത്ത് വഴിതെറ്റി വന്ന ഈ അദ്ഭുത ജീവിയെ തദ്ദേശീയനായ ഒരു യുവാവ് ആഴക്കടലിലേക്കു തിരിച്ചുപോവാന്‍ സഹായിക്കുകയായിരുന്നു. ഗവേഷകര്‍ പറയുന്നത് ഭീമന്‍ കൂന്തളുകള്‍ ഏതാണ്ട് 40 അടി വരെയെങ്കിലും നീളം വയ്ക്കുമെന്നാണ്. കടലിലെ ജീവിവര്‍ഗങ്ങളില്‍ ഏറ്റവും വലുപ്പമുള്ളവയില്‍പ്പെടും അവ. ഭീമന്‍ തിമിംഗലങ്ങളാണ് വലുപ്പത്തില്‍ അവയെ കവച്ചുവയ്ക്കുന്നതായുള്ളത്.
Next Story

RELATED STORIES

Share it