Alappuzha local

അരൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

പൂച്ചാക്കല്‍: അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ സജീവമായി. യുഡിഎഫ് സ്ഥാനാര്‍ഥി സി ആര്‍ ജയപ്രകാശ് ഇന്നലെ വടുതല, അരൂക്കുറ്റി, തൃച്ചാറ്റുക്കുളം മേഖലയില്‍ പ്രചാരണം നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം വ്യാപാരസ്ഥാപനങ്ങള്‍, ഓട്ടോതൊഴിലാളിക്കള്‍ എന്നിവരോടാണ് വോട്ട് അഭ്യാര്‍ത്ഥിച്ചത്.
തുടര്‍ന്ന് വടുതലയിലെ കോണ്‍ഗ്രസ് ഭവനിലെ യോഗത്തിന് ശേഷം കുത്തിയതോട്ടിലെക്ക് മടങ്ങി. കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥി തര്‍ക്കം മൂലം വൈകിയാണ് അരൂരില്‍ യുഡിഎഫ് പ്രചാരണം തുടങ്ങിയത്. ആഴ്ചകള്‍ക്ക് മുമ്പേ പ്രചരണത്തില്‍ സജീവമായ എല്‍ഡിഎഫിലെ എ എം ആരിഫ് പ്രധാന വ്യക്തിക്കളെ നേരിട്ട് കാണാല്‍ പൂര്‍ത്തിയാക്കി വരും ദിവസങ്ങളില്‍ റോഡ് ഷോക്ക് ഒരുങ്ങുകയാണ്. മണ്ഡലത്തില്‍ ഹാട്രിക് വിജയം കൊയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്  ആരിഫ്. മണ്ഡലത്തില്‍ പോസ്റ്റര്‍ പ്രചാരണത്തിലും ആരിഫ് മുന്നിലാണ്.
എന്നാല്‍ കോണ്‍ഗ്രസ്സിലെ സീനിയര്‍ നേതാവെന്ന നിലയില്‍ സി ആര്‍ ജയപ്രകാശുമായി ശക്തമായ മല്‍സരമായിരിക്കും അരൂരില്‍ നടക്കുക. എന്‍ഡിഎ സ്ഥാനാര്‍ഥിയായി റ്റി അനിയപ്പന്‍ അരൂരില്‍ മല്‍സരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it