Alappuzha local

അരൂക്കുറ്റിയില്‍ കായല്‍ കൈയേറ്റം

പൂച്ചാക്കല്‍: അരൂക്കുറ്റിയില്‍ വ്യാപക കായല്‍ കൈയേറ്റം. അരൂക്കുറ്റി പാലത്തിന് തെക്കു ഭാഗത്ത് കൈകതപ്പുഴ കായലിന്റ കിഴക്കന്‍ മേഖലയിലാണ് വ്യാപകമായി കായല്‍ കൈയേറുന്നതായി പരാതിയുയര്‍ന്നത്.
നിലവില്‍ കൈതപ്പുഴ കായലിന്റെ കാല്‍ഭാഗത്തോളം സ്വകാര്യ വ്യക്തിക്കള്‍ കൈയേറിയനിലയിലാണ്. കായലിലെ ചെളി തീരത്ത് യന്ത്ര സഹായത്തോടെ വാരികൂട്ടിയശേഷം കല്ല്‌ക്കെട്ടി തിരിച്ച് സ്വന്തമാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഏക്കര്‍ കണക്കിന് കായല്‍ നിലവില്‍ ഇവിടെ നികത്തിയിരിക്കുകയാണന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ശക്തമായ തിരമാലയില്‍ ചെളി അടിഞ്ഞ് കായല്‍ വശങ്ങള്‍ നികരുകയാണെന്നാണ് സ്വകാര്യ വ്യക്തികള്‍ പറയുന്നത്.
ഇത്തരത്തില്‍ കായലിലെ എല്ലാ വശങ്ങളിലും ചെളി അടിയുന്നില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു. കായല്‍ തീരത്തിന്റെ ചില ഭാഗങ്ങളില്‍ യന്ത്രം ഉപയോഗിച്ച് ചെളി വാരി കൂട്ടിയനിലയിലാണ്. കായല്‍ കൈയേറ്റം വ്യാപിക്കുന്നതിനെതിരേ മല്‍സ്യത്തൊഴിലാളിക്കള്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഉന്നതരുടെ ഒത്തശയോടെയാണ് അരൂക്കുറ്റിയിലെ കായല്‍ കൈയേറ്റം നടക്കുന്നതെന്ന് ആരോപണമുയര്‍ന്നു.
Next Story

RELATED STORIES

Share it