Pathanamthitta local

അരുവാപ്പുലം ഗ്രാമപ്പഞ്ചായത്ത്: സുനില്‍ വര്‍ഗീസ് ആന്റണി പ്രസിഡന്റ്; ജയ തോമസ് വൈസ് പ്രസിഡന്റ്

പത്തനംതിട്ട: അരുവാപ്പുലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ സുനില്‍ വര്‍ഗീസ് ആന്റണിയെയും വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ്സി(എം)ലെ ജയ തോമസിനെയും തിരഞ്ഞെടുത്തു. ഇന്നലെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ക്വാറം തികയാഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടക്കേണ്ട പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
യുഡിഎഫിന് എട്ട് അംഗങ്ങളും എല്‍ഡിഎഫിന് ഏഴ് അംഗങ്ങളും വീതമാണ് ഉണ്ടാായിരുന്നത്.
യുഡിഎഫിലെ പ്രസിഡന്റ് പദത്തിന് അവകാശവാദം ഉന്നയിച്ച സി വി ശാന്തകുമാര്‍ എത്താത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ 10.45ന് സി വി ശാന്തകുമാര്‍ വോട്ട് ചെയ്യാന്‍ എത്തിയതോടെയാണ് മറ്റ് യുഡിഎഫ് അംഗങ്ങളും എത്തിയത്.
വരണാധികാരി ഹാരീസിന്റെ സാന്നിധ്യത്തില്‍ രാവിലെ 11ന് പ്രസിഡന്റ് തിരഞെടുപ്പ് നടന്നു.
യുഡിഎഫിലെ സുനില്‍ വര്‍ഗീസ് ആന്റണിക്ക് എട്ട് വോട്ടും എല്‍ഡിഎഫിലെ കോന്നിയൂര്‍ വിജയകുമാറിന് ഏഴ് വോട്ടുമാണ് ലഭിച്ചത്. സുനില്‍ വര്‍ഗീസ് ആന്റണിയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും ഇതിനുശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയതോമസിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it