അരുണാചല്‍: ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ വന്നേക്കും

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ബിജെപി പിന്തുണയോടെ വിമത എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നേക്കും. തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ഇടക്കാലവിധി സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് അസാധുവാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞത്.
14 എംഎല്‍എമാരുടെ അയോഗ്യത റദ്ദാക്കിയ ഗുവാഹതി ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ചതില്‍ ഹൈക്കോടതിയുടെ ഉത്തരവ് ശരിയാണെന്ന് ബോധ്യപ്പെട്ടതായും ബെഞ്ച് പറഞ്ഞു.
എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് സിംഗിള്‍ ബെഞ്ചില്‍ നിന്ന് ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.
കേസില്‍ തുടര്‍ന്നുണ്ടാവുന്ന നടപടികള്‍ സുപ്രിംകോടതിയുടെ മുമ്പാകെയുള്ള കേസിലെ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി അറിയിച്ചു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്തുന്നതില്‍ നിന്ന് അരുണാചല്‍ പ്രദേശ് ഗവര്‍ണറെ തടയണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഹരജിയും കോടതി തള്ളി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത് സംബന്ധിച്ച് ഗുവാഹതി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it