അരുണാചലില്‍ ഉരുള്‍പൊട്ടല്‍; 16 മരണം

ഇറ്റാനഗര്‍: തവാംഗ് ജില്ലയില്‍ കനത്ത മഴയ്ക്കിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ 16 തൊഴിലാളികള്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. 19 തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപില്‍ പാറക്കല്ലുകളും മറ്റും പതിക്കുകയായിരുന്നു. സൈന്യവും പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 16 മൃതദേഹങ്ങള്‍ പുറത്തെടുത്തു. പരിക്കേറ്റ ഒരാളെ അസമിലെ തേസ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു.
Next Story

RELATED STORIES

Share it