Flash News

അരിയില്‍ ഷുക്കൂര്‍ വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു; സിപിഎമ്മിന് കോടതിയൂടെ രൂക്ഷവിമര്‍ശനം

അരിയില്‍ ഷുക്കൂര്‍ വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു; സിപിഎമ്മിന് കോടതിയൂടെ രൂക്ഷവിമര്‍ശനം
X
shukur

[related]

കൊച്ചി:സിപിഎമ്മിനെയും അന്വേഷണ ഉദ്ദ്യോഗസ്ഥനെയും രൂക്ഷമായി വിമര്‍ശിച്ച് അരിയില്‍ ഷൂക്കൂര്‍ വധക്കേസ് ഹൈക്കോടതി സിബിഐക്ക് തുടരന്വേഷണത്തിനായി വിട്ടു.  കണ്ണൂരിലെ സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ മൂലം കേസന്വേഷണം സുഖമമായി നടത്താനായില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി സര്‍ക്കാരിന്റെ വാദം അംഗീകരിച്ചു. സിപിഎം നേതാക്കളും കേസില്‍ പ്രേരണാകുറ്റം ചുമത്തുകയും ചെയ്ത  ടി വി രാജേഷിനെയും പി ജയരാജനെയും അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ സഹായിച്ചുവെന്ന് കോടതി പറഞ്ഞു.

കണ്ണൂരില്‍ നീതിയുക്തമായ അന്വേഷണം നടത്താനായില്ലെന്നാണ് സര്‍ക്കാര്‍  കോടതിയെ അറിയിച്ചത്.  ഷൂക്കൂറിന്റെ മാതാവിന്റെ കണ്ണീര്‍ കോടതിക്ക് കാണാതിരിക്കാന്‍ കഴിയില്ല. കണ്ണൂരിലെ സിപിഎം നേതാക്കള്‍ രാജക്കന്‍മാരെ പോലെ അപ്രമാധിത്വത്തോടെ
ജീവിക്കുന്നു.സ്വയം പ്രഖ്യാപിത രാഷ്ട്രീയ ഗുണ്ടകള്‍ വിളയാടുമ്പോള്‍ കോടതിക്ക് കണ്ണടയ്ക്കാനാവില്ല.
കോടതിയുടെ മനസാക്ഷിയെ ഞെട്ടിച്ച കേസാണിതെന്നും സിബിഐക്ക് അന്വേഷണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് കമാല്‍പാഷയാണ് ഉത്തരവിട്ടത്. ഷൂക്കൂരിന്റെ മാതാവ് നല്‍കിയ ഹരജി കോടതി അംഗീകരിച്ചു. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു
Next Story

RELATED STORIES

Share it