അരിയില്‍ ഷുക്കൂര്‍ വധം: മാതാവില്‍ നിന്ന് സിബിഐ മൊഴിയെടുത്തു

തളിപ്പറമ്പ്: എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സംഘം മാതാവില്‍ നിന്ന് മൊഴിയെടുത്തു. സിബിഐ തിരുവനന്തപുരം യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ എ എന്‍ സലിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്കയില്‍ നിന്ന് ഇന്നലെ മൊഴിയെടുത്തത്. ഷുക്കൂര്‍ കൊല്ലപ്പെട്ട കീഴറയിലെ വയലും സംഘം സന്ദര്‍ശിച്ചു. പ്രധാന സാക്ഷികളായ അയ്യൂബ്, സക്കരിയ്യ, ഹാരിസ്, അബ്ദുസ്സലാം എന്നിവരില്‍ നിന്ന് അടുത്ത ദിവസം അന്വേഷണ സംഘം മൊഴിയെടുക്കും.

കേസന്വേഷണം സിബിഐക്ക് വിട്ട കോടതി ഉത്തരവിനെതിരേ സിപിഎം നേതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.2012 ഫെബ്രുവരി 20നാണ് കണ്ണപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കീഴറ വള്ളുവന്‍കടവ് വയലില്‍ ഷുക്കൂര്‍ കുത്തേറ്റുമരിച്ചത്.
Next Story

RELATED STORIES

Share it