Sports

അരങ്ങേറ്റം ഗംഭീരമാക്കി റഷ്‌ഫോര്‍ഡ്

അരങ്ങേറ്റം ഗംഭീരമാക്കി റഷ്‌ഫോര്‍ഡ്
X
Manchester-United-forward-M

ലണ്ടന്‍: അരങ്ങേറ്റ മല്‍സരത്തില്‍ ഗോള്‍ നേടി ഇംഗ്ലണ്ട് യുവതാരം മാര്‍കസ് റഷ്‌ഫോര്‍ഡ് ചരിത്രം കുറിച്ചു. അരങ്ങേറ്റ മല്‍സരത്തില്‍ ഇംഗ്ലണ്ടിനു വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് റഷ്‌ഫോര്‍ഡ് സ്വന്തമാക്കിയത്. യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ആസ്‌ത്രേലിയക്കെതിരേ നടന്ന സൗഹൃദ മല്‍സരത്തിലാണ് റഷ്‌ഫോര്‍ഡിന്റെ റെക്കോഡ് നേട്ടം. 1938ല്‍ ടോമി ലോടണ്‍ കുറിച്ച റെക്കോഡാണ് റഷ്‌ഫോര്‍ഡ് പഴങ്കഥയാക്കിയത്.മല്‍സരത്തില്‍ ഇംഗ്ലണ്ട് 2-1ന് ആസ്‌ത്രേലിയയെ പരാജയപ്പെടുത്തുകയും ചെയ്തു. കളി തുടങ്ങി മൂന്നാം മിനിറ്റിലാണ് റഷ്‌ഫോര്‍ഡ് ഇംഗ്ലണ്ടിനായി ലക്ഷ്യംകണ്ടത്. സമാപിച്ച സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി കാഴ്ചവച്ച പ്രകടനം ആസ്‌ത്രേലിയക്കെതിരേയും റഷ്‌ഫോര്‍ഡ് ആവര്‍ത്തിക്കുകയായിരുന്നു. റഷ്‌ഫോര്‍ഡിന് പുറമേ പകരക്കാരനായിറങ്ങിയ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയും ഇംഗ്ലണ്ടിനു വേണ്ടി ലക്ഷ്യംകണ്ടു. 55ാം മിനിറ്റിലായിരുന്നു റൂണിയുടെ ഗോള്‍. 75ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം എറിക് ദിയര്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ആസ്‌ത്രേലിയയുടെ ഏക ആശ്വാസം.
Next Story

RELATED STORIES

Share it