Kottayam Local

അരക്കിലോഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥി അറ സ്റ്റില്‍

മുണ്ടക്കയം: എക്‌സൈസ് സംഘം നഗരത്തില്‍ നടത്തിയ തിരച്ചിലില്‍ അരക്കിലോഗ്രാം കഞ്ചാവുമായി കംപ്യൂട്ടര്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. മീനച്ചില്‍ കാണക്കാരി കുറുമുളളൂര്‍ പാപ്പനാംശേരിയി്ല്‍ സജീവിന്റെ മകന്‍ ശ്രീക്കുട്ടന്‍ (20) ആണ് പിടിയിലായത്.
ഏറ്റുമാനൂരും പരിസരത്തും കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ശ്രീക്കുട്ടനെന്ന് എക്‌സൈസ് അറിയിച്ചു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടങ്ങി. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ നിന്ന് കഞ്ചാവുമായി കോട്ടയത്തേക്കു വരുന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷ്, അസി. ഇന്‍സ്‌പെക്ടര്‍ കെ പി മുഹമ്മദ് ഹനീഫ, പ്രീവന്റീവ് ഓഫിസര്‍മാരായ പി ടി ബനിയാം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ സി സുരേന്ദ്രന്‍, റോയി വര്‍ഗീസ്, ഇ സി അരുണ്‍കുമാര്‍, പി എ നജീബ്, സമീര്‍ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്.
Next Story

RELATED STORIES

Share it