kasaragod local

അയ്യാര്‍കട്ട ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം

മഞ്ചേശ്വരം: പഞ്ചായത്തിലെ 18ാം വാര്‍ഡായ അയ്യാര്‍കട്ടയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. ബിജെപിയിലെ പ്രമീള മഞ്ജുവാണ് 69 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
472 വോട്ടാണ് മഞ്ജുവിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രമേശന് 403 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവിക്ക് 18 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൊത്തം 1238 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്.
ഇതില്‍ 893 പേര്‍ വോട്ടു ചെയ്തു. കഴിഞ്ഞമാസം രണ്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ ഇവിടേയും വോട്ടെടുപ്പ് നടന്നിരുന്നു. വോട്ടെടുപ്പിന് കഴിഞ്ഞ ശേഷം ബിജെപി സ്ഥാനാര്‍ഥിയായിരുന്ന മഞ്ജുനാഥ് മരണപ്പെടുകയായിരുന്നു. വോട്ടെണ്ണിയപ്പോള്‍ മഞ്ജുനാഥ് 24 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Next Story

RELATED STORIES

Share it