kannur local

അയ്യന്‍കുന്നില്‍ ജനസമ്പര്‍ക്ക പരിപാടിയും പരാതി തീര്‍പ്പാക്കല്‍ അദാലത്തും

ഇരിട്ടി: അയ്യന്‍കുന്ന് ഗ്രാമപ്പഞ്ചായത്ത് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയും പരാതിതീര്‍പ്പാക്കല്‍ അദാലത്തും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജനസമ്പര്‍ക്ക പരിപാടി ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരും തീരുമാനമെടുക്കുന്ന സര്‍ക്കാരാണ് നമുക്ക് ആവശ്യമെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവന്റെ ക്ഷേമവും നാടിന്റെ വികസനവും ലക്ഷ്യമാക്കി മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റ് ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്നും കെ സി ജോസഫ് അവകാശപ്പെട്ടു.
പഞ്ചായത്തില്‍ നാളിതുവരെയായി കെട്ടിക്കിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിനും പുതിയ പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണാനുമാണ് അദാലത്ത് നടത്തിയത്. കെട്ടിക്കിടക്കുന്ന പരാതികളില്‍ തീര്‍പ്പാക്കിയതോടൊപ്പം പുതുതായി ലഭിച്ച അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിനും പരിപാടിയിലൂടെ കഴിഞ്ഞു. 1326പേര്‍ക്കാണ് വിവിധ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തത്.
പുതുതായി പഞ്ചായത്തില്‍ ലഭിച്ച പരാതികളില്‍ നിര്‍ധനരും രോഗികളുമായ ഏഴ് കുടുംബങ്ങളെ പുതുതായി ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ ഒഴിച്ച് ഭൂരിഭാഗം പരാതികളും തീര്‍പ്പാക്കി. സണ്ണിജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റിയന്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെന്നി ഫിലിപ്പ്, ഡെയ്‌സിമാണി, ജോണ്‍ കൊച്ചുകരോട്ട്, ഫാ.തോമസ് മുണ്ടമറ്റം, അഡ്വ. ജെയ്‌സണ്‍ തോമസ്, പി സി ജോസ്, പി ടി തോമസ്, സജീവന്‍ കോയിക്കല്‍, എം ആര്‍ സുരേഷ്, ബാബുകാരക്കാട്ട്, ഒ ജെ ജോസഫ്, ജോസഫ് കുറുപ്പും പറമ്പില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it