അയോഗ്യത വന്നാല്‍ ഷറപ്പോവയെ ഒഴിവാക്കുമെന്നു റഷ്യ

മോസ്‌കോ: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട വനിതാ ടെന്നിസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയ്‌ക്കെതിരേ അയോഗ്യത വന്നാല്‍ റിയോ ഒളിംപിക്‌സ് ടീമില്‍ നിന്നൊഴിവാക്കുമെന്നു റഷ്യ അറിയിച്ചു.
''പ്രാഥമിക സംഘത്തിലാണ് ഷറപ്പോവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ റിയോയില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്ന് വിധി വന്നാല്‍ പകരം മറ്റൊരു താരത്തെ ടീമിലെടുക്കും''- റഷ്യന്‍ ടെന്നിസ് ഫെഡറേഷന്‍ പ്രസിഡന്റ് ഷമില്‍ ടര്‍പിഷ്‌ചേവ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it