kannur local

അയല്‍സഭയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ലീഗ് അക്രമം

പരിയാരം: പരിയാരം ഗ്രാമപ്പഞ്ചായത്തിലെ 11ാം വാര്‍ഡ് അയല്‍സഭ ഒരുപറ്റം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അലങ്കോലമാക്കുകയും പങ്കെടുത്ത സ്ത്രീകളെയടക്കമുള്ളവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.
കഴിഞ്ഞ ദിവസം തിരുവട്ടുര്‍ എല്‍പി സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത അയല്‍ സഭയിലാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കുകയും സ്ത്രീകളടക്കമുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തത്. 29ന് വിളിച്ചുചേര്‍ത്ത അയല്‍സഭക്കെതിരേ നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്നെ ദിവസം ചേര്‍ന്ന അയല്‍സഭ മരവിപ്പിക്കുകയും പിന്നീട് കഴിഞ്ഞ ദിവസം വീണ്ടും അയല്‍സഭ വിളിച്ചു ചേര്‍ത്തത്. ഇതാണ് ലീഗ് പ്രവര്‍ത്തകര്‍ അലങ്കോലമാക്കുകയും ചിലരെ മര്‍ദ്ദിക്കുയും ചെയ്തത്. ലീഗ് അക്രമത്തില്‍ പരിക്കേറ്റ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തിരുവട്ടൂരിനെയും സിപിഎം മെംബര്‍ അബ്ദുല്ല, മറിയം, നസ്രത്ത് എന്നിവരെയും ആശുപത്രിയില്‍ പ്രവേശിച്ചു.
എസ്ഡിപിഐ മണ്ഡലം പ്രസിഡന്റിനെയും സ്ത്രീകളമടക്കമുള്ളവരെയും അക്രമിച്ച സംഭവത്തില്‍ എസ്ഡിപിഐ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇര്‍ഷാദ്, നസിര്‍, സമിര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it