Districts

അയല്‍ജില്ലകളില്‍ അവധി ബാധകമല്ല; ആയിരക്കണക്കിന്വോട്ടുകള്‍ നഷ്ടമാവും

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന് അവധി അതാതു ദിവസങ്ങളില്‍ മാത്രം അനുവദിച്ചത് ആയിരക്കണക്കിന് വോട്ടുകള്‍ നഷ്ടമാക്കും. നവംബര്‍ 2ന് തിരഞ്ഞെടുപ്പ് നടക്കുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ അന്നേദിവസം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 2ന് അവധി നല്‍കാത്ത മലപ്പുറം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ഏഴു ജില്ലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വിവിധ സര്‍വീസുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്കും അവധിയില്ലാത്തതിനാല്‍ വോട്ടു ചെയ്യാന്‍ സാധിക്കില്ല. എഞ്ചിനീയറിങ് ഉള്‍പ്പെടെയുള്ള വിവിധ പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അന്നേദിവസം പരീക്ഷയും നടത്തുന്നുണ്ട്. അതിനാല്‍ അവധിയെടുത്ത് നാട്ടിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. നാട്ടിലില്ലാത്ത വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും പേരില്‍ കള്ളവോട്ട് നടക്കാനുള്ള സാധ്യതയും ഏറെയാണ്.
Next Story

RELATED STORIES

Share it