അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നു; ഒരു മരണം

ചെന്നൈ: ചെന്നൈയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. കിഷ്‌കിന്ധ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണു സംഭവം. ഇരുപതു പേരുമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡിസ്‌കോ ഡാന്‍സര്‍ റൈഡാണ് 15 അടി ഉയരത്തില്‍ നിന്ന് തകര്‍ന്നത്. റൈഡിലുണ്ടായിരുന്ന മറ്റ് ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.

സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണു നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കിഷ്‌കിന്ധ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉടമസ്ഥന്‍ ജോഷ് പുന്നിഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ പ്രളയത്തില്‍ വലിയ നാശനഷ്ടം ബാധിച്ചതിനു ശേഷം പാര്‍ക്കിലെ തന്നെ ഏറ്റവും വലിയ റൈഡായ ഡിസ്‌കോ ഡാന്‍സര്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുക്കുന്നതിനു മുമ്പ് കഴിഞ്ഞ ദിവസമാണ് ഇതിന്റെ പ്രവര്‍ത്തനക്ഷമത വീണ്ടും പരിശോധിച്ചത്.
Next Story

RELATED STORIES

Share it