അമ്മ ജനറല്‍ ബോഡി യോഗം: ജഗദീഷും സലിംകുമാറും വിട്ടുനിന്നു
BY Sumeera SMR27 Jun 2016 4:45 AM GMT
Sumeera SMR27 Jun 2016 4:45 AM GMT
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍നിന്നു ജഗദീഷും സലിംകുമാറും വിട്ടുനിന്നു. അതേസമയം, തിരഞ്ഞെടുപ്പില്‍ ജയിച്ച താരങ്ങളായ മുകേഷും ഗണേഷ്കുമാറും യോഗത്തില്‍ പങ്കെടുത്തു.
താരമല്സരം നടന്ന പത്തനാപുരത്ത് അമ്മ വൈസ്പ്രസിഡന്റുകൂടിയായ മോഹന്‍ലാല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ ബി ഗണേഷ്കുമാറിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയതിനെ തുടര്‍ന്നാണ് സംഘടനയില്‍ അഭിപ്രായഭിന്നത ഉടലെടുത്തത്. ഗണേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ മോഹന്‍ലാല്‍ എത്തിയതില്‍ പ്രതിഷേധിച്ച് സംഘടനയില്‍നിന്നു രാജിവച്ചതായി സലിംകുമാര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, സലിംകുമാറിന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നാണ് അമ്മ ഭാരവാഹികള്‍ പറയുന്നത്. ഗണേഷിനുവേണ്ടി വോട്ടഭ്യര്‍ഥിക്കാനെത്തിയ തന്റെ ഉറ്റ സുഹൃത്തുകൂടിയായ മോഹന്‍ലാലിന്റെ നടപടി വേദനിപ്പിച്ചുവെന്നു ജഗദീഷും പ്രതികരിച്ചിരുന്നു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMT