kasaragod local

അമ്മാവനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: അമ്മാവന്റെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കികൊലപ്പെടുത്തിയ ശേഷം മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. നെല്ലിക്കുന്ന് പിഎസ് ഗുഡ്ഡെ കോളനിയിലെ രഞ്ജിത്തി(18)നെയാണ് കാസര്‍കോട് സിഐ എം പി ആസാദ്, എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അമ്മാവനായ ദയാനന്ദ(49)യാണ് കൊല്ലപ്പെട്ടത്.
20ന് രാത്രി 11.15ഓടെയാണ് സംഭവം. മാനസികാസ്വാസ്ഥ്യത്തിന് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ദയാനന്ദ, മരുമകനായ രഞ്ജിത്തിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും പോലിസ് പറഞ്ഞു.
സംഭവ ദിവസം രാത്രിയും ദയാനന്ദ, രഞ്ജിത്തിനെ ഭീഷണിപ്പെടുത്തി. ഇതോടെ പ്രകോപിതനായ രഞ്ജിത്ത് തുണി ഉണങ്ങാനിടുന്ന കയര്‍ അഴിച്ചെടുത്തു, മൂത്രമൊഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ദയാനന്ദയുടെ പിന്നിലൂടെ ചെന്ന് കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം മൃതദേഹം മാലിന്യക്കുഴിയില്‍ തള്ളുകയായിരുന്നു. ദയാനന്ദയെ കാണാനില്ലെന്ന് പിറ്റേദിവസം ബന്ധുക്കള്‍ പോലിസില്‍ അറിയിച്ചിരുന്നു. ഇടയ്ക്കിടെ വീട്ടില്‍ നിന്നു മാറി നില്‍ക്കാറുള്ളതിനാലാണ് രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മാലിന്യക്കുഴിയില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദയാനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it