Sports

അമ്മപെങ്ങന്മാരെ ഓര്‍ത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ഒഴിയണം: വിഎസ്

തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അമ്മപെങ്ങന്മാരെ ഓര്‍ത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയെ അടിച്ചിറക്കി സെക്രട്ടേറിയറ്റ് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കണമെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണനുമായി കുടുംബകാര്യമാണ് ചര്‍ച്ച ചെയ്തതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതിന്റെ വിശദാംശം വെളിപ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ കുടുംബകാര്യം ഒരു കാരണവശാലും പുറത്തു പറയില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞത്. ഇപ്പോഴാണ് കുടുംബകാര്യത്തിന്റെ യഥാര്‍ഥ ഗുട്ടന്‍സ് ജനങ്ങള്‍ക്ക് മനസ്സിലായതെന്ന് വിഎസ് പരിഹസിച്ചു.
ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ കേരളത്തെ ലജ്ജിപ്പിക്കുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരികമായും ധാര്‍മികമായും അഴുക്ക്ചാലില്‍ വീണ രാഷ്ട്രീയത്തിന്റെ അസഹ്യ ദുര്‍ഗന്ധമാണ് സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പിലൂടെ പുറത്ത്‌വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് നേതൃത്വം ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ കൊടുത്ത മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സ്ഥാനത്യാഗം ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി സി ജോര്‍ജ് പ്രതികരിച്ചു.
ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളീയ ജനസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണെന്നും തൊടുന്യായങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി മുന്നോട്ടുപോവാനാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it