അമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ബംഗാള്‍ സ്വദേശി പിടിയില്‍

കോന്നി: ഒറ്റയ്ക്കു താമസിക്കുന്ന മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ ബൈഡിയപൂര് ജില്ലക്കാരനായ ക്രോദീബ് (23) ആണ് പിടിയിലായത്. കോന്നി നെടുമ്പാറയില്‍ വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് ഇന്നലെ രാവിലെ സ്ഥലത്തെത്തിയ പോലിസ് മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണം നടക്കുന്നിടത്തെ ലേബര്‍ ക്യാംപില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ 250 ഓളം തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്ത് വരികയാണ്. ഇതില്‍പെട്ടയാളാണ് ക്രോദീബ്. അക്രമണത്തിനിരയായ സ്ത്രീയെ മുറിവുകളോടെ താലൂക്കാശുപത്രിയില്‍ എത്തിച്ചു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളുടെ വിവാഹശേഷം ഇവര്‍ തനിച്ചാണ് താമസം.
Next Story

RELATED STORIES

Share it