അമേരിക്കന്‍ ചരിത്രകാരന്‍ ജോ മെഡിസിന്‍ ക്രോ അന്തരിച്ചു

ബില്ലിങ്‌സ്(മൊണ്ടാന): പ്രശസ്ത അമേരിക്കന്‍ ചരിത്രകാരന്‍ ജോ മെഡിസിന്‍ ക്രോ അന്തരിച്ചു. ക്രോ ഗോത്രത്തലവനായ അദ്ദേഹത്തിന്റെ അന്ത്യം 102ാം വയസ്സിലായിരുന്നു. 1939ല്‍ ക്രോ ഗോത്രത്തില്‍ നിന്ന് ആദ്യമായി നരവംശശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയതോടെയാണ് ജോ മെഡിസിന്‍ ക്രോ ശ്രദ്ധേയനായത്. ക്രോ വംശത്തിന്റെ ചരിത്രകാരനായി ദശകങ്ങളോളം അദ്ദേഹം പ്രവര്‍ത്തിച്ചു. രണ്ടാംലോകയുദ്ധത്തില്‍ സാഹസികപ്രകടനങ്ങളിലൂടെ മെഡിസിന്‍ ക്രോ പ്രശസ്തനായി.
ജര്‍മന്‍ സേനയുടെ താവളത്തില്‍ കടന്നുകയറി അവരുടെ ഭടന്‍മാരെ വകവരുത്തി അവരുടെ കുതിരയുമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഗോത്രങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നതിനായുള്ള ഗോത്ര സമിതിക്ക് അദ്ദേഹം രൂപംനല്‍കിയിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന സംഭവങ്ങളുടെ തിയ്യതിയും ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പരിചയപ്പെട്ടവരുടെ പേരും സംഭവങ്ങളും തെറ്റാതെ പറയുമായിരുന്ന ക്രോയുടെ ഓര്‍മശക്തിയും അദ്ദേഹത്തെ വളരെ പ്രശസ്തനാക്കിയിരുന്നു. 19ാം നൂറ്റാണ്ടിന്റെ പ്രതിനിധി എന്ന് അദ്ദേഹം അറിയപ്പെട്ടു. അമേരിക്കയില്‍ ഏറെ ആദരിക്കപ്പെടുന്ന ചരിത്രകാരനായിരുന്നു ജോ മെഡിസിന്‍ ക്രോ.
Next Story

RELATED STORIES

Share it