Flash News

മോഡി ബ്രഹ്മ പിശാച്, അമിത് ഷാ നരഭോജി:ലാലു

പാട്്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രഹ്മ പിശാചാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നരഭോജിയാണെന്നും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ കറുത്ത മായാജാലങ്ങള്‍ കൊണ്ട് ഇരയെ പിടിക്കുകയാണ് മോഡി.അപകടകാരിയായ പിശാചാണ് മോഡി. ഗുജറാത്തില്‍ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊലപാതക നിരക്ക് കൂടുതലായിരുന്നു. ഇതിന് നേതൃത്വം നല്‍കിയത്് മോഡിയും ഷായും ചേര്‍ന്നാണ്. തന്നെ പ്രധാനമന്ത്രി പിശാചെന്നു വിളിച്ചു. അപ്പോള്‍ മോഡി ബ്രഹ്മ പിശാചാണ്. ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ അഭിസംബോധന ചെയ്യുന്നത് ശരിയാണോ ലാലു മാധ്യമങ്ങളോട് പറഞ്ഞു.

മാളത്തിലിരിക്കുന്ന എലിയുടെ അവസ്ഥയാണ് ബി.ജെ.പിക്ക്.  ബീഹാറില്‍ ജംഗിള്‍ രാജ് രണ്ടാവര്‍ത്തിക്കുമെന്ന്് ബി.ജെ.പി പറയുന്നു. സംസ്ഥാനത്തെ ജനങ്ങളെ ബി.ജെ.പി കാട്ടില്‍ വസിക്കുന്നവരായിട്ടാണ് കാണുന്നത്. ബീഹാറിലെ ജനങ്ങളെ മോഡി അപമാനിക്കുകയാണ്-ലാലു ചൂണ്ടികാട്ടി.

നേരത്തെ മോഡിയെ നരഭോജിയെന്ന് ലാലു പ്രസാദ് വിളിച്ചിരുന്നു. തുടര്‍ന്ന് ലാലുവിനെതിരേ എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it