അമിത് ഷായ്‌ക്കെതിരേ നടപടി വേണമെന്ന് ഇടതുപക്ഷം

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടാല്‍ പാകിസ്താനില്‍ പടക്കംപൊട്ടിച്ച് ആഘോഷമുണ്ടാകുമെന്ന അമിത്ഷായുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും വര്‍ഗീയശക്തികളെ പരിപോഷിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണം- യെച്ചൂരി ആവശ്യപ്പെട്ടു. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയും ദേശീയ സെക്രട്ടറി ഡി രാജയുമടങ്ങുന്ന പ്രതിനിധിസംഘമാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. അമിത് ഷായുടെ പ്രസ്താവന ബിഹാറിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു.
Next Story

RELATED STORIES

Share it