Flash News

അമിതാവ ഭട്ടചാര്യയും, ബിമല്‍ജൂല്‍ക്കയും ദിവ്യ പ്രകാശ് സിന്‍ഹയും കേന്ദ്ര വിവരാവകാശ കമ്മിഷണര്‍മാര്‍

ന്യൂഡല്‍ഹി: സ്റ്റാഫ്‌സെലക്ഷന്‍ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ അമിതാവ ഭട്ടാചാര്യ, കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രലയം മുന്‍ സെക്രട്ടറി ബിമല്‍ജൂല്‍ക്ക, കേന്ദ്രകാബിനറ്റ്‌ സെക്രട്ടറിയേറ്റില്‍ സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന മുന്‍ സെക്രട്ടറി ദിവ്യ പ്രകാശ് സിന്‍ഹ ഐ.പി.എസ്. എന്നിവരെ കേന്ദ്ര വിവരാവകാശകമ്മിഷനില്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായി നിയമിച്ചു.
ചുമതല ഏല്‍ക്കുന്ന അന്ന്മുതല്‍  5 വര്‍ഷക്കാലത്തേയ്‌ക്കോ, 65 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ, ഏതാണോആദ്യം, അതുവരെയാകും ഇവരുടെ നിയമന കാലാവധി.
Next Story

RELATED STORIES

Share it