Idukki local

അമിതവേഗത; വിനോദസഞ്ചാര വാഹനങ്ങള്‍ അപകടം സൃഷ്ടിക്കുന്നു

വണ്ടിപ്പെരിയാര്‍: കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി സത്രത്തിലേക്ക് വിനോദ സഞ്ചാരികളുമായി അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ അപകടം സ്യഷ്ടിക്കുന്നത് പതിവാകുന്നു. നടപടിയെടുക്കാതെ മോട്ടോര്‍ വാഹന വകുപ്പും പോലിസും. ജീപ്പ് സര്‍വീസാണ് സത്രത്തിലേക്കുള്ളത്.
വിനോദ സഞ്ചാര കേന്ദ്രമായ സത്രത്തിലേക്ക് കുമളിയില്‍ നിന്നും വള്ളക്കടവ് വഴി പോകാന്‍ 26 കിലോമീറ്റര്‍ ദൂരമാണുള്ളത്.കുമളിയില്‍ നിന്നും 1500 രൂപയാണ് സഞ്ചാരികളില്‍ നിന്നും വാഹന ഉടമകള്‍ ഈടാക്കുന്നത്.നല്ല റോഡുകള്‍ ആയതിനാല്‍ കൂടുതല്‍ ട്രിപ്പുകള്‍ എടുക്കുന്നതിനു വേണ്ടിയാണ് അമിതവേഗതയില്‍ ജീപ്പുകള്‍ ചീറിപായുന്നത്. ദിവസവും നൂറു കണക്കിനു വാഹനങ്ങളാണ് സത്രത്തിലേക്ക് എത്തുന്നത്.ഒരു ജീപ്പില്‍ ഡ്രൈ്‌വര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കുള്ള പെര്‍മിറ്റുകള്‍ മാത്രമെ ഉള്ളു എന്നാല്‍ നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി ഓരോ ജീപ്പുകളിലും പത്തും പന്ത്രണ്ടും പേരെയും കുത്തി നിറച്ചാണ് ജീപ്പുകള്‍ സത്രത്തിലേക്ക് എത്തുന്നത്. നിയമങ്ങള്‍ ലംഘിച്ച് തുറന്ന ജീപ്പിലാണ് അമിത വേഗതയില്‍ സഞ്ചാരികളുമായി സത്രത്തിലേക്ക് എത്തുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നു.
കഴിഞ്ഞ ദിവസം അമിത വേഗതയില്‍ എത്തിയ ജീപ്പ് നിര്‍ത്തിയിട്ട ബൈക്ക് ഇടിച്ചു തകര്‍ത്തു. ഇതിനു മുന്‍പ് മദ്രസയില്‍ പോയ ഒരു കുട്ടിയെയും ജീപ്പ് ഇടിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വിനോദ സഞ്ചാരികളെ യുവാക്കള്‍ ആക്രമിച്ചിരുന്നു ഇതിനു കാരണവും അമിത വേഗതയില്‍ എത്തിയ ജീപ്പ് യുവാക്കളില്‍ ഒരാളെ ഇടിച്ചതായി പറയുന്നു ഇത് ചോദ്യം ചെയ്തപ്പോഴാണ് വിനോദ സഞ്ചാരികളെ ആക്രമിച്ചു എന്ന രീതിയില്‍ ഡ്രൈവര്‍ പറഞ്ഞു പരത്തി എന്നും പ്രതികളില്‍ ചിലര്‍ അരോപിക്കുന്നു. കൂടുതല്‍ ട്രിപ്പുകള്‍ നടത്തിയാല്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ബാറ്റയും ശമ്പളവും കിട്ടും എന്നതിനാലാണ് അമിത വേഗതയില്‍ വാഹനം ഓടിക്കുന്നത്.വള്ളക്കടവിലെ സ്വകാര്യ തേയില തോട്ടത്തിലൂടെയാണ് സത്രത്തിലേക്ക് പോകുന്നത്.
പരമ്പരാഗത കാനന പാതയായതിനാല്‍ ഇതു വഴിയാണ് ശബരിമല തീര്‍ത്ഥാടകരും പോകുന്നത്.സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി ആളുകള്‍ സഞ്ചരിക്കുന്ന വഴിയാണ് ഇത്. ഇത് വഴി സര്‍വീസ് നടത്തുന്ന ചെറു വാഹനങ്ങള്‍ മുതല്‍ ബസിന് വരെ ഭീഷണിയായിട്ടാണ് ജീപ്പുകളുടെ മരണപ്പാച്ചില്‍.ചപ്പാത്ത് പാലത്തില്‍ വെച്ച് സഞ്ചാരികള്‍ക്ക് ഫോട്ടോ എടുക്കുന്നതിനു വേണ്ടി പാലത്തില്‍ നിര്‍ത്തിയിട്ട് ഗതാഗത കുരുക്കു സ്യഷ്ടിക്കുന്നതും പതിവാണ്. ഇത് ചോദ്യം ചെയ്യുമ്പോള്‍ പലപ്പോഴും മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരമായി തര്‍ക്കങ്ങളും പതിവാണ്. പോലീസ് ഇടപെട്ട് എത്രയും വേഗം ജീപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരടെ ആവശ്യം അല്ലാത്ത പക്ഷം സത്രത്തിലേക്ക് ഇനി അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താനാണ് നാട്ടുകാരുടെ തീരുമാനം.
Next Story

RELATED STORIES

Share it