thiruvananthapuram local

അമിതവേഗതയും അലക്ഷ്യ ഡ്രൈവിങ്ങും; അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: അമിത വേഗതയില്‍ അലക്ഷ്യമായി പായുന്ന ടിപ്പര്‍ലോറി അടക്കമുള്ള വാഹനങ്ങളെ ഉത്തരവാദപ്പെട്ടവര്‍ നിയന്ത്രിക്കുന്നില്ലെന്ന പരാതിയെക്കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെബി കോശി ഉത്തരവിട്ടു.
പേട്ടയില്‍ കഴിഞ്ഞദിവസം ഇരുചക്ര വാഹനത്തിന് പിന്നാലെ അമിതവേഗതയില്‍ വന്ന ടിപ്പര്‍ലോറിയിടിച്ച് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ മാര്‍ട്ടിന്‍ രാഹുല്‍രാജ് (11) കൊല്ലപ്പെട്ടു. കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് വിദ്യാര്‍ഥിനിയായ ഡയനയ്ക്ക് പരിക്കേറ്റിരുന്നു. ആറ്റിങ്ങലിന് സമീപം സ്വകാര്യബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മൂന്നു സംഭവങ്ങളും അമിതവേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും നിയന്ത്രിക്കാത്തത് കാരണം സംഭവിച്ചതാണെന്ന് പരാതിയില്‍ പറയുന്നു. സംസ്ഥാന പോലിസ് മേധാവിയും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും മൂന്നു സംഭവങ്ങളെയും കുറിച്ച് അനേ്വഷിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെബി കോശി ഉത്തരവിട്ടു. ജനുവരി 27 നകം വിശദീകരണം സമര്‍പ്പിക്കണം. പൊതു പ്രവര്‍ത്തകനായ പികെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Next Story

RELATED STORIES

Share it