അമര്‍സിങും ബേനി പ്രസാദും രാജ്യസഭയിലേക്ക്

ലഖ്‌നോ: ആറുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ അമര്‍ സിങിനെ സമാജ്‌വാദി പാര്‍ട്ടി (എസ്പി) രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു. കോണ്‍ഗ്രസ് വിട്ടു വീണ്ടും സമാജ്‌വാദി പാര്‍ട്ടിയിലെത്തിയ ബേനി പ്രസാദ് വര്‍മ, വിവാദ വ്യവസായി സഞ്ജയ് സേഥ്, സുഖ്‌റാം സിങ് യാദവ്, രേവതി രാമന്‍ സിങ്, വിശ്വംഭര്‍ പ്രസാദ് നിഷാദ്, അരവിന്ദ് പ്രതാപ് സിങ് എന്നിവരെയും പാര്‍ട്ടി രാജ്യസഭയിലേക്ക് നിര്‍ദേശിച്ചിട്ടുണ്ട്.
2010 ഫെബ്രുവരിയിലാണ് അമര്‍സിങ് നടി ജയപ്രദയോടൊപ്പം എസ്പി വിട്ടത്. 2011ല്‍ അവര്‍ രാഷ്ട്രീയ ലോക മഞ്ച് എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ചു. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരവധി സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിച്ചെങ്കിലും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല.
പിന്നീട് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്ന് ഫത്തേപൂര്‍സിക്രി മണ്ഡലത്തില്‍ അമര്‍സിങ് മല്‍സരിച്ചെങ്കിലും ജയിച്ചില്ല.
Next Story

RELATED STORIES

Share it