അഭിഭാഷക സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് ലോയേഴ്‌സ് അക്കാദമി

ചാവക്കാട്: രാജ്യാന്തര തലത്തില്‍ അഭിഭാഷകര്‍ക്ക് നിയമ വിദ്യാഭ്യാസവും അഭിഭാഷക സമൂഹത്തിന്റെ പരിപോഷണവും ഉന്നമനവും ലക്ഷ്യമിട്ട് 'ബാര്‍ കൗണ്‍സില്‍ ഓഫ് കേരള എം കെ നമ്പ്യാര്‍ ലോയേഴ്‌സ് അക്കാദമി' രൂപംകൊണ്ടു.
ഇന്ത്യയിലെ അഭിഭാഷകര്‍ക്ക് നിയമരംഗത്ത് കൂടുതല്‍ പരിശീലനവും നിയമവിദ്യാര്‍ഥികള്‍ക്ക് പഠനകേന്ദ്രങ്ങളും അധ്യാപകര്‍ക്ക് റിസര്‍ച്ച് സെന്ററും അക്കാദമിയുടെ ലക്ഷ്യങ്ങളാണ്. കേരള ബാര്‍ കൗണ്‍സിലിന്റെ രണ്ടരക്കോടി രൂപ ഉപയോഗിച്ച് കളമശ്ശേരിയില്‍ ഒരേക്കര്‍ സ്ഥലം ഇതിനായി വാങ്ങിയിട്ടുണ്ട്. കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് മാനേജിങ് ട്രസ്റ്റി പത്മവിഭൂഷണ്‍ കെ കെ വേണുഗോപാല്‍ രണ്ട് കോടി രൂപ നല്‍കി. 11 അംഗങ്ങളുള്ള അക്കാദമിയില്‍ കെ കെ വേണുഗോപാല്‍ മാനേജിങ് ട്രസ്റ്റിയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ അഡ്വ. ടി എസ് അജിത് സെക്രട്ടറിയും പത്മശ്രീ എന്‍ ആര്‍ മാധവമേനോന്‍ ഡയറക്ടറുമാണ്. ജസ്റ്റിസ് ടി ആര്‍ ബസന്ത്, അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണി, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര, ഡോ. എന്‍ നാരായണന്‍ നായര്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജോസഫ് ജോണ്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, എം വി എസ് നമ്പൂതിരി, അജിതന്‍ നമ്പൂതിരി എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളാണ്.
50 കോടി രൂപ വരുന്ന അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര നിയമ മന്ത്രിയും കേരള മുഖ്യമന്ത്രിയും ഫണ്ട് നല്‍കാമെന്ന് അറിയിച്ചതായി സെക്രട്ടറി ടി എസ് അജിത് അറിയിച്ചു.
Next Story

RELATED STORIES

Share it