അഭിഭാഷകര്‍ മധ്യസ്ഥതയ്ക്കും പ്രാധാന്യം നല്‍കണം: ജസ്റ്റിസ് കെ രാമകൃഷ്ണന്‍

കൊച്ചി: കേരള ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ 261 പേര്‍ അഭിഭാഷകരായി എന്റോള്‍ ചെയ്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നവര്‍ കേസുകള്‍ നടത്തുന്നതിനൊപ്പം തന്നെ മധ്യസ്ഥതയ്ക്കും പ്രാധാന്യം നല്‍കണമെന്ന് ജസ്റ്റിസ് കെ രാമകൃഷ്ണന്‍ പറഞ്ഞു. കേസുകള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം എന്ന നിലയില്‍ വേണം മധ്യസ്ഥതയെ കാണാനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ എല്‍എല്‍ബി പരീക്ഷാ ഫലം വൈകിയതു മൂലം നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ എന്റോള്‍ ചെയ്യാനുള്ള അവസരം നഷ്ടമായി.
കാലിക്കറ്റിന് കീഴിലുള്ള രണ്ട് ലോ കോളജുകളില്‍ നിന്ന് എല്‍എല്‍ബി പാസായവരില്‍ 15 ശതമാനം പേര്‍ക്ക് മാത്രമാണ് ഇന്നലെ എന്റോള്‍ ചെയ്യാന്‍ കഴിഞ്ഞത്.
Next Story

RELATED STORIES

Share it