അഭിഭാഷകര്‍ നീതിക്ക് പ്രാധാന്യം നല്‍കണം: ജ. ജയശങ്കര്‍ നമ്പ്യാര്‍

കൊച്ചി: യുവ അഭിഭാഷകര്‍ യഥാര്‍ഥ വിജയമാണ് ലക്ഷ്യമിടുന്നതെങ്കില്‍ പണത്തിന് പിന്നാലെ പോവാതെ നീതിശാസ്ത്രത്തിന് പ്രാധാന്യം നല്‍കണമെന്ന് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍. എറണാകുളം ഫൈന്‍ആര്‍ട്‌സ് ഹാളില്‍ നടന്ന കേരള ബാര്‍ കൗണ്‍സിലിന്റെ 22ാമത് ബാച്ചിന്റെ എന്റോള്‍മെന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണമുണ്ടാക്കുകയെന്നത് അഭിഭാഷകര്‍ക്ക് എളുപ്പമുള്ള കാര്യമാണ്. അഭിഭാഷകവൃത്തിയില്‍ അച്ചടക്കം വളരെ പ്രധാനമാണ്. കൃത്യമായ അച്ചടക്കമില്ലാതെ ഈ ജോലിയിലൂടെ ഒന്നും നേടാനാവില്ല. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it