അഭയാര്‍ഥി ബോട്ട് മുങ്ങി തുര്‍ക്കി തീരത്ത് 40ഓളം പേര്‍ മരിച്ചു

അങ്കറ: തുര്‍ക്കി തീരത്ത് അഭയാര്‍ഥി ബോട്ട് മറിഞ്ഞ് 39 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴു കുട്ടികളും ഉള്‍പ്പെടും. ഈജിയന്‍ കടല്‍ വഴി തുര്‍ക്കിയില്‍ നിന്നു ഗ്രീസിലേക്കു കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍ പെട്ടതെന്നു തുര്‍ക്കി, ഗ്രീക്ക് തീരസേന അറിയിച്ചു. ബോട്ടിലുണ്ടായിരുന്ന 60ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ബോട്ടിനായി തിരച്ചില്‍ തുടരുകയാണ്. ബോട്ട് കണ്ടെടുക്കാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കു മുമ്പ് ഗ്രീക്ക് തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 26 പേര്‍ മരിച്ചിരുന്നു. യൂറോപ്പിലേക്കു കടക്കുന്ന അഭയാര്‍ഥികളുടെ പ്രധാന സഞ്ചാരപാതയാണ് ഗ്രീസ്. തുര്‍ക്കിയില്‍ നിന്ന് ഈജിയന്‍ കടല്‍ വഴി ഗ്രീസിലെത്തി തുടര്‍ന്ന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കടക്കുകയാണ് പതിവ്.
ഗ്രീസിലെ ലെസ്‌ബോസ് ദ്വീപിലാണ് അഭയാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ എത്തുന്നത്.
Next Story

RELATED STORIES

Share it