അഭയാര്‍ഥി പ്രശ്‌നം: യൂറോപ്യന്‍ മന്ത്രിമാര്‍ തുര്‍ക്കിയുമായി ചര്‍ച്ച നടത്തി

അങ്കാറ: അഭയാര്‍ഥികളുടെ പുനരധിവാസവും ക്ഷേമ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് യൂറോപ്യന്‍ യൂനിയനിലെ വിദേശകാര്യ മന്ത്രിമാര്‍, തുര്‍ക്കിയുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ മാസങ്ങളില്‍ നടന്ന മൂന്നു ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇന്നലത്തെ ചര്‍ച്ചയെന്ന് അധികൃതര്‍ അറിയിച്ചു. തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള ബന്ധത്തിന്റെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്ന് ചര്‍ച്ചയെ പരാമര്‍ശിച്ച് തുര്‍ക്കി പ്രതിനിധി മെവ്‌ല്യൂട്ട് കാര്‍സോഗ്‌ലു പറഞ്ഞു.

സാമ്പത്തികവും വിദേശകാര്യവും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്‌തെങ്കിലും പ്രധാന ചര്‍ച്ചാ വിഷയം അഭയാര്‍ഥി പ്രശ്‌നമായിരുന്നുവെന്ന് ഡച്ച് വിദേശകാര്യ മന്ത്രി ബെര്‍ട്ട് കൊയന്റേഴ്‌സ് പറഞ്ഞു. കള്ളക്കടത്തു വ്യാപാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഗ്രീസ് സന്ദര്‍ശനത്തിനു ശേഷമാണ് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ തുര്‍ക്കിയിലെത്തിയതെന്ന് പറഞ്ഞു. അഭയാര്‍ഥി കൈമാറ്റം സംബന്ധിച്ച കരാര്‍ നിലവില്‍ വന്നതായും അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയില്‍ അഭയാര്‍ഥികളെ തിരികെ കൊണ്ടുവരുന്നതോടപ്പം തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയനിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് കരാര്‍ വ്യവസ്ഥകള്‍.
Next Story

RELATED STORIES

Share it