അഭയാര്‍ഥി പ്രവാഹം; ഗ്രീസ്-മാസിഡോണിയ അതിര്‍ത്തിയില്‍ സംഘര്‍ഷം

ഏതന്‍സ്: മാസിഡോണിയ, ഗ്രീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം. മുള്ളുവേലി തകര്‍ത്ത് നൂറുകണക്കിന് അഭയാര്‍ഥികള്‍ മാസിഡോണിയയിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കൂറ്റന്‍ ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ചാണ് മുള്ളുകമ്പികളാല്‍ ബന്ധിച്ച വേലി അഭയാര്‍ഥികള്‍ തകര്‍ത്തത്. ഇതിനെ തുടര്‍ന്ന് മാസിഡോണിയന്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഗ്രീസില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ മാസിഡോണിയ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തി ദിവസങ്ങളായി സംഘര്‍ഷഭരിതമാണ്. അതിര്‍ത്തി തുറന്നുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ഇരച്ചെത്തിയ അഭയാര്‍ഥികള്‍ കമ്പികളും മറ്റും ഉപയോഗിച്ച് വേലി തകര്‍ക്കുകയായിരുന്നു. സൈനിക നടപടിയില്‍ നിരവധി പേര്‍ക്കു പരിക്കുണ്ട്. 2000ത്തോളം പേര്‍ക്ക് കഴിയാന്‍ സൗകര്യമുള്ള അതിര്‍ത്തിയിലെ ഇഡൊമിനി ക്യാംപില്‍ 8000ത്തോളം പേരാണ് ഇപ്പോഴുള്ളത്. 50 അഭയാര്‍ഥികളെ മാത്രമാണ് മാസിഡോണിയ ഇന്നലെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചത്.
Next Story

RELATED STORIES

Share it