അഭയാര്‍ഥി പ്രതിസന്ധി ലഘൂകരിക്കാന്‍തുര്‍ക്കി-ജര്‍മനി ധാരണ

അങ്കാറ: സിറിയന്‍ അഭയാര്‍ഥി പ്രതിസന്ധി ലഘൂകരിക്കാനുള്ള പദ്ധതിക്ക് തുര്‍ക്കിയും ജര്‍മനിയും ധാരണയിലെത്തി. ജര്‍മന്‍ ചാന്‍സലര്‍ തുര്‍ക്കി പ്രധാനമന്ത്രിയുമായി അങ്കാറയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ രൂപപ്പെടുത്തിയത്. ഇതുപ്രകാരം സിറിയന്‍ നഗരമായ ഹലബിലെ ആക്രമണം അവസാനിപ്പിക്കുന്നതിന് സംയുക്ത നയതന്ത്ര ഇടപെടല്‍ നടത്തും. അനധികൃത കുടിയേറ്റം തടയുന്നതിനും യോജിച്ച പ്രവര്‍ത്തനങ്ങളുണ്ടാവും. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞാണ് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയിലെത്തിയത്. ഹലബിലെ റഷ്യന്‍ ബോംബാക്രമണം കേവലം വിരട്ടല്‍ മാത്രമല്ലെന്നും ഭയപ്പെടുത്തുന്ന ഒന്നാണെന്നും മെര്‍ക്കല്‍ പ്രസ്താവിച്ചു.
അതിനിടെ, ഹലബ് ഉപരോധിക്കാനുള്ള ശ്രമം ഉല്‍കണ്ഠയുളവാക്കുന്നതാണെന്നു തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഓഗ്‌ലു മുന്നറിയിപ്പ് നല്‍കി. സിറിയന്‍ അഭയാര്‍ഥികളുടെ ഭാരം തുര്‍ക്കിക്ക് ഒറ്റയ്ക്കു വഹിക്കാന്‍ സാധിക്കില്ലെന്നും അങ്കാറയില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനൊപ്പം നടത്തിയ സംയുക്ത പത്രപ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു ലക്ഷത്തില്‍ കവിഞ്ഞിരിക്കുകയാണ്.
Next Story

RELATED STORIES

Share it