World

അഭയാര്‍ഥി പുനരധിവാസം; യൂറോപ്യന്‍ യൂനിയന്റെ പിന്തുണ

ബെര്‍ലിന്‍: അഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയ അഭയാര്‍ത്ഥികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ യൂറോപ്യന്‍ യൂനിയന്‍ പിന്തുണക്കും. അഭയാര്‍ത്ഥികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയറിയിച്ച്   432 അംഗങ്ങള്‍ വോട്ടു ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഭീകരമായ അഭയാര്‍ത്ഥികളുടെ പ്രവാഹമാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്നും അത് പരിഹരിക്കാന്‍ യൂറോപ്യന്‍-അറബ് രാജ്യങ്ങള്‍ കൂട്ടായി പരിശ്രമിക്കണമെന്നും യൂനിയന്‍ ആഹ്വാനം ചെയ്തു.   അതേ സമയം യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ശക്തമായതില്‍ യൂറോപ്യന്‍ യൂനിയന്‍ ആശങ്കയും രേഖപ്പെടുത്തി. ഒന്നരലക്ഷത്തോളം അഭയാര്‍ഥികളെ നിലവില്‍ ജര്‍മനി സ്വീകരിച്ചു കഴിഞ്ഞതായി ജര്‍മന്‍ വൈസ് ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കല്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്കു ജര്‍മനി അഭയം നല്‍കിയിട്ടുണ്ട്. 5,000ഓളം അഭയാര്‍ഥികള്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തേക്കു പ്രവേശിച്ചിട്ടുണെ്ടന്നും ജര്‍മനി അറിയിച്ചു. ബെര്‍ലിനില്‍ അഭയാര്‍ഥികള്‍ക്കായി നിര്‍മിച്ച ക്യാംപുകള്‍ കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ സന്ദര്‍ശിച്ചു. ഹംഗറിയിലേക്കു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുമായി ഇന്നലെയും അതിര്‍ത്തിയില്‍ ഹംഗേറിയന്‍ സൈന്യം ഏറ്റുമുട്ടി. 5000ഓളം അഭയാര്‍ഥികള്‍ ഹംഗറിയില്‍ നിന്ന് ആസ്‌ത്രേലിയയിലേക്കു കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് റദ്ദാക്കി.
ഇറ്റലി ഈ വര്‍ഷം 9,376 വിദേശികളെ സ്വന്തം രാജ്യത്തേക്കു തിരിച്ചെത്തിക്കുകയും 468 മനുഷ്യക്കടത്തുകാരെ അറസ്റ്റ് ചെയ്തതായും ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി ആന്‍ജലിനോ അല്‍ഫാനോ പറഞ്ഞു. എന്നാല്‍, അറസ്റ്റ് നടപടികള്‍ ആരംഭിച്ചതോടെ വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇറ്റലി വഴി കടത്തുന്നതിനു പകരം ബാല്‍ക്കണ്‍ രാജ്യങ്ങള്‍ വഴി യൂറോപ്പിലേക്കെത്തിക്കുന്നതി—ലേക്കു കടത്തുകാര്‍ ചുവടു മാറ്റിയതായും അല്‍ഫാനോ വ്യക്തമാക്കി.
Next Story

RELATED STORIES

Share it