അഭയാര്‍ഥി പുനരധിവാസം; തുര്‍ക്കിക്ക് പുരസ്‌കാരം

വാഷിങ്ടണ്‍: അഭയാര്‍ഥി പുനരധിവാസവുമായി ബന്ധപ്പെട്ട് തുര്‍ക്കിക്കു പുരസ്‌കാരം. ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിച്ചതിന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ റിലീഫ് കൊളീഷന്‍ ഫോര്‍ സിറിയയാണ് പുരസ്‌കാരത്തിനായി തുര്‍ക്കിയെ തിരഞ്ഞെടുത്തത്. യുഎസിലെ തുര്‍ക്കി അംബാസഡര്‍ സര്‍ദാര്‍ കിലിച്ച് പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യത്തെ 27 ലക്ഷത്തോളം അഭയാര്‍ഥികള്‍ക്കുവേണ്ടിയും കടലെടുത്ത ഐലന്‍ കുര്‍ദിക്ക് വേണ്ടിയുമാണു താന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്നു കിലിച്ച് പറഞ്ഞു. എല്ലാ ജനവിഭാഗങ്ങള്‍ക്കും അഭയം നല്‍കുന്ന പാരമ്പര്യമാണ് എക്കാലവും തുര്‍ക്കി ഉയര്‍ത്തിപ്പിടിച്ചതെന്ന് കിലിച്ച് വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ സിറിയന്‍ അഭയാര്‍ഥികള്‍ വസിക്കുന്ന രാജ്യമാണ് തുര്‍ക്കി.
Next Story

RELATED STORIES

Share it